പുരികക്കൊടികള്‍ കൊണ്ട് കുസൃതി കാണിച്ച്, കണ്ണിറുക്കിയാണ് പ്രിയ വാര്യര്‍ എന്ന പെണ്‍കുട്ടി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയത്. ഒമര്‍ ലുലു ഒരുക്കുന്ന ഒരു 'അഡാര്‍ ലൗവി'ലെ മാണിക്യ മലരായ പാട്ട് ഭാഷയുടെ അതിര്‍ത്തികള്‍ക്കപ്പുറം സഞ്ചരിച്ചതിന് കാരണം പ്രിയയുടെ മുഖത്ത് വിരിഞ്ഞ രസകരമായ ഭാവങ്ങളായിരുന്നു.